ശശി തരൂരിന്റെ മാസ്റ്റർ പ്ലാനിൽ പുതിയ കോൺഗ്രസ് ഒരുങ്ങുന്നു; സംസ്ഥാന രാഷ്ട്രീയത്തിലെ പുലികുട്ടികൾ ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്

0

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ പാർട്ടിക്കകത്ത് വൻ മാറ്റങ്ങൾ വരുത്താനൊരുങ്ങി കോൺഗ്രസ്. മുതിർന്ന നേതാവും തിരുവന്തപുരത്തെ നിയുക്ത എംപിയുമായ ശശി തരൂരാണ് പുതിയ മാറ്റങ്ങൾക്ക് പിന്നിലെ മാസ്റ്റർ ബ്രെയിൻ. പാർട്ടിയുടെ പരാജയം ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും ഇനി സംസ്ഥാങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ശശി തരൂർ വ്യക്തമാക്കുന്നു. ഉടൻ തന്നെ തരൂരിന്റെ മാസ്റ്റർ പ്ലാൻ പാർട്ടിക്കകത്ത് നടപ്പിലാകും.

അതിൽ പ്രധാനമായുള്ളത്ത് രാഹുൽ ഗാന്ധിയുടെ ഉപദേശക ടീമിനെ പൂര്‍ണമായും ഒഴിവാലാണ്. കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാഹുലിന്റെ പിന്തുണ മുതലെടുത്ത് പാർട്ടിക്കകത്ത് ഗ്രൂപ്പിസം കളിച്ചത് കോൺഗ്രസിന്റെ പരാജയ കാരണമായി. അതിനാൽ തന്നെ ഗ്രൂപ്പിസത്തിന് പ്രാധാന്യം നൽകുന്ന ഉപദേശകരെ പുറത്തിട്ട് പാർട്ടിക്ക് ഉന്നമനം ലക്ഷ്യമാക്കുന്ന നേതാക്കളെ രാഹുലിന്റെ ഉപദേശകസമിതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഡികെ ശിവകുമാർ എന്നിവരെ ദേശീയ രാഷ്ട്രീയത്തിലെത്തിക്കാനാണ് പുതിയ പദ്ധതികൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജസ്ഥാനിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ ഉന്നതിയിലേക്ക് രാജസ്ഥാന്‍ കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയത് സച്ചിൻ പൈലറ്റ് ആണ്.രാജസ്ഥാന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രത്തെ തിരുത്തിയെഴുതിയ തിരഞ്ഞെടുപ്പ് ഗോദായില്‍ നായകന്‍ സച്ചിന്‍ പൈലറ്റ് തന്നെയാണ്. രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെ മുതിര്‍ന്ന നേതാവ് അശോക് കുമാര്‍ ഗെഹ്‌ലോത് അടക്കം പലരും കളം പിടിച്ചെടുക്കാന്‍ ഒപ്പമുണ്ടായിരുന്നെങ്കിലും ആ വിജയത്തിനൊപ്പം അടയാളപ്പെടുത്തുന്ന പേര് സച്ചിന്‍ പൈലറ്റിന്റേത് തന്നെ. അതിനാൽ തന്നെ സച്ചിൻ പൈലറ്റ് രാഹുലിനൊപ്പം ചേരുന്നത് വരാനിരിക്കുന്ന തെളിഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണകരമാവും.

കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്ന മറ്റൊരു നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. മാധവ റാവു സിന്ധ്യ എന്ന പ്രശസ്തനായ രാഷ്ട്രീയ നേതാവിന്റെ മകനായി തന്നെയാണ് ജ്യോതിരാദിത്യ സിന്ധ്യയും രാഷ്ട്രീയത്തിലെത്തുന്നത് സിന്ധ്യയുടെ മികവിലാണ് മധ്യപ്രദേശില്‍ കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. മികച്ച രാഷ്ട്രീയതന്ത്രജ്ഞനായ കമല്‍നാഥും മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗും ചേര്‍ന്നാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോയതെങ്കിലും ജ്യോതിരാദിത്യസിന്ധ്യയാണ് പ്രചരണത്തെ നയിച്ചത്. പുതിയ കാല നേതാവിനു വേണ്ട ശരീരഭാഷയോടെ ജ്യോതിരാധിത്യ സിന്ധ്യ ബിജെപിക്കെതിരെ പ്രചരണം ആരംഭിച്ചതോടെ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളെല്ലാം അന്ന് കോണ്‍ഗ്രസിനൊപ്പം നിന്നു. ഇനി മൂന്നാമത്തെ ആൾ ഡികെ ശിവകുമാറാണ്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി ഒറ്റകക്ഷിയായെങ്കിലും ജനതാദളുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ സാധ്യമാക്കാന്‍ കഴിഞ്ഞിരുന്നു. ഇവിടെ ബിജെപി ഓപ്പറേഷന്‍ കമല എന്ന പരിപാടി നടത്താന്‍ ശ്രമിച്ചെങ്കിലും നടപ്പിലാക്കാന്‍ കഴിയാതെ പോയത് ഡികെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ മിടുക്കിലായിരുന്നു. നേരത്തെയും ഇങ്ങനെ കോണ്‍ഗ്രസിനെ പലപ്പോഴും സഹായിച്ചിട്ടുണ്ടെങ്കിലും രാജ്യമറിയുന്ന നേതാവായി ശിവകുമാര്‍ മാറുന്നത് കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായപ്പോഴാണ്. ബിജെപിയുടെ കോട്ടയായി മാറിയ ബെല്ലാരി ലോക്‌സഭ മണ്ഡലം കോണ്‍ഗ്രസിന് നേടിക്കൊടുത്തതും ശിവകുമാറിന്റെ നേതൃത്വത്തിലാണ്. സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കൊപ്പം ഡികെ ശിവകുമാർ കൂടി ദേശീയ രാഷ്ട്രീയത്തിലെത്തുമ്പോൾ കോൺഗ്രസിന്റെ മുഖമാകെ മാറും

 

LEAVE A REPLY

Please enter your comment!
Please enter your name here