സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ബം​ഗ​ളൂ​രു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ പ്ലാ​സ്റ്റി സ​ര്‍​ജ​റി​ക്ക്‌ വി​ധേ​യ​നാ​ക്കി.

ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ട​ത്തി​ന് ത​ട​സ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ആ​ന്‍​ജി​യോ പ്ലാ​സ്റ്റി സ​ര്‍​ജ​റി ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന് മു​മ്ബും സി​ദ്ധ​രാ​മ​യ്യ ആ​ന്‍​ജി​യോ പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടു​വെ​ന്നും മ​ക​നും എം​എ​ല്‍​എ​യു​മാ​യ യ​തീ​ന്ദ്ര അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here