പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനുള്ള ഇന്തോ- അമേരിക്കന്‍ ജനതയുടെ ഒപ്പ് ശേഖരണത്തിന് ദിവസങ്ങള്‍ കൊണ്ട് മൂന്നു ലക്ഷം പേരുടെ പിന്തുണ

0

വാഷിങ്ടണ്‍(www.big14news.com): പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ടിന് സമർപ്പിക്കുന്ന ഓണ്‍ലൈന്‍ ഹര്‍ജിയില്‍ മൂന്നു ലക്ഷം ഒപ്പുകള്‍ കവിഞ്ഞു. ഒരു ലക്ഷം പേരുടെ ഒപ്പ് ലക്ഷ്യം ഇട്ട് തുടങ്ങിയ സൈറ്റിലാണ് ദിവസങ്ങള്‍ കൊണ്ട് മൂന്നു ലക്ഷം പേരുടെ പിന്തുണ ലഭിച്ചത്.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരാണ് കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ പരാതി സമര്‍പ്പിച്ചത്. യുഎസും ഇന്ത്യയുമടക്കമുള്ള നിരവധി രാജ്യങ്ങളിലെ ജനങ്ങള്‍ പാക് ഭീകരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് പെറ്റീഷനില്‍ പറയുന്നു. പാക് ഭീകര നയത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന അമേരിക്കന്‍ നിലപാട് പെറ്റീഷനോടെ കുറച്ചു കൂടി ശക്തമാകുമെന്ന് ഇന്ത്യന്‍ സമൂഹം പ്രതീക്ഷിക്കുന്നു.

പാകിസ്ഥാന്‍ ഭീകരതയുടെ സ്‌പോണ്‍സറാണെന്ന് അമേരിക്ക പരസ്യമായി പറഞ്ഞു കഴിഞ്ഞു. പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ബില്ലിന് പിന്തുണ ഉറപ്പിക്കുന്നതിനായി യുഎസ്-ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി വന്‍ പ്രചരണവും ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here