എസ് എം എഫ് ഉദുമ മണ്ഡലത്തിന്റെ നേത്രത്വത്തിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് ക്യാഷ് അവാർഡും പുരസ്ക്കാരവും സമ്മാനിച്ചു

0

കളനാട്(www.big14news.com):സുന്നി മഹൽ ഫെഡറേഷൻ(എസ് എം എഫ്) ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിൽ പെട്ട എല്ലാ പഞ്ചായത്തുകളിൽ നിന്നും വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് ക്യാഷ് അവാർഡും പുരസ്ക്കാരവും സമ്മാനിച്ചു.
സംഗമം സുന്നി മഹൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുല്ല സാഹിബ് ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ കെ അബ്ദുല്ല ഹാജി ഖത്തർ അധ്യക്ഷത വഹിച്ചു. വഹിക്കും മണ്ഡലം സെക്രട്ടറി താജുദ്ദീൻ ചെമ്പിരിക്ക സ്വാഗതം പറയും.എം എസ് മുഹമ്മദ് കുഞ്ഞി,അബ്ദുല്ല ഹാജി കളനാട് ,കാദർ കളനാട് ,ടി കെ കളനാട്, അബ്ബാസ് ഹാജി കല്ലട്ര, സോളാർ കുഞഹമ്മദ് ഹാജി, എ ബി ഷാഫി, ഹാശിം ദാരിമി ദേലമ്പാടി, മൊയ്തു കുണിയ, മുഹമ്മദ് കുട്ടി മാഷ്, കെ എ അബ്ദുല്ല ഹാജി, ഹമീദ് തൊട്ടി, അബൂബക്കർ ഹാജി ഉദുമ, അബൂബക്കർ മൂലട്ക്ക, ഹംസ ആലൂർ, കെ.പി അബ്ദുൽ, കാദർ കളനാട് തുടങ്ങിയവർ സംസാരിച്ചു . ഉദുമ മണ്ഡലം എസ് എം എഫ് സെക്രട്ടറി താജുദ്ദീൻ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു.