പറന്നുയര്‍ന്ന വിമാനത്തില്‍ തൂങ്ങിയാടി പാമ്പ്; തിരിച്ചിറക്കി പിടികൂടി

0

മെക്സിക്കോ(www.big14news.com): പറന്നുയരുന്നതിന് തൊട്ടു മുന്‍പ് വിമാനത്തില്‍ പാമ്പിനെ കണ്ടു. മെക്സിക്കോയിലാണ് സംഭവം. മെകിസ്ക്കന്‍ വിമാനമായ എയ്റോ മെക്സിക്കനിലാണ് യാത്രക്കാരെ പരിഭ്രാന്തരാക്കി പാമ്പ് പ്രത്യക്ഷപ്പെട്ടത്.
മെകിസ്ക്കന്‍ പട്ടണമായ ടോറിയോണില്‍ നിന്നും പറന്നുയരുന്നതിന് അല്‍പം മുന്‍പാണ് വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടത്.

യാത്രക്കാരുടെ ലഗേജുകള്‍ സൂക്ഷിക്കുന്ന ക്യാബിന് മുകളിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു പച്ച നിറമുള്ള പാമ്പ്. ഇഴഞ്ഞ് നീങ്ങുന്നതിനിടെ പാമ്പ് താഴേക്ക് വീഴാന്‍ തുടങ്ങി. എന്നാല്‍ യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. ഏകദേശം മൂന്നടിയോളം നീളം വരും പാമ്പിന്.

ഇതിനിടെ വിമാനം പറയന്നുയര്‍ന്നെങ്കിലും ഉടന്‍ തന്നെ വിവരം പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന് 10 മിനിട്ടിനുള്ളില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടി. യാത്രക്കാരില്‍ ഒരാള്‍ പാമ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.വിമാനത്തിനുള്ളില്‍ പാമ്പ് കടന്നു കൂടിയതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടതായി എയ്റോ മെക്സിക്കോ അധികൃതര്‍ അറിയിച്ചു.

 

https://www.youtube.com/watch?v=fcOcfV4E_4k