മാറില്‍ ഒളിക്യാമറ വച്ച് നിരത്തിലിറങ്ങി യുവതി; വ്യത്യസ്തതയാര്‍ന്ന ബോധവത്കരണത്തിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ (വീഡിയോ കാണാം)

0

മാറിൽ ഒളിക്യാമറ വെച്ച് തിരക്ക്പിടിച്ച നിരത്തിലൂടെ യുവതിയുടെ സഞ്ചാരം. ന്യൂയോര്‍ക്കുകാരിയായ വെറ്റ്‌നി സെലഗ് എന്ന യുവതിയാണ് മാറിൽ ഒളിക്യമറ വെച്ച് നഗരവിധിയിലൂടെ നടന്ന് നീങ്ങിയത്. വഴിയാത്രക്കാരില്‍ എത്ര പേര്‍ യുവതിയുടെ മാറിലേക്ക് തുറിച്ചുനോക്കിയെന്നാണ് പിന്നീട് വീഡിയോ പരിശോധിക്കുന്നത്. ഇതില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.

എന്തായാലും അത്രയും തുറിച്ചുനോട്ടങ്ങള്‍ക്ക് ശേഷം തനിക്ക് നല്‍കാനുള്ള സന്ദേശം യുവതി നല്‍കുന്നു. സ്വന്തം മാറിടം പരിശോധിക്കാന്‍ മറന്നുപോകല്ലേയെന്ന് സ്ത്രീകളോടായി പറയുന്നതാണ് ഈ സന്ദേശം. സ്തനാര്‍ബുദത്തെക്കുറിച്ചാണ് ഇവര്‍ ഉദ്ദേശിക്കുന്നത് അപ്പോള്‍ മാത്രമാണ് വ്യക്തമാകുന്നത്.

അതായത്, രോഗം നേരത്തേ കണ്ടെത്താത്തത് മൂലം നിരവധി സ്ത്രീകളാണ് ഓരോ വര്‍ഷവും സ്തനാര്‍ബുദം മരണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. അപകടകരമായ ഈ അവസ്ഥയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ രീതിയില്‍ ബോധവത്കരണം നടത്തുക എന്നതായിരുന്നു ന്യൂയോര്‍ക്കുകാരിയായ വെറ്റ്‌നി സെലഗ് എന്ന യുവതിയുടെ ലക്ഷ്യം. എന്തായാലും വെറ്റ്നിയുടെ വ്യത്യസ്തതയാര്‍ന്ന ബോധവത്കരണ പരിപാടിയെ കയ്യടിച്ചാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here