സോണിയയുടെ നിർണായക തീരുമാനം വരുന്നു; പ്രതീക്ഷയോടെ യുവനേതാക്കൾ

0

കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റ സോണിയ ഗാന്ധി അണിയറയിൽ ചില നിർണായക നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് വിവരങ്ങൾ. കോണ്‍ഗ്രസിലെ അഴിച്ചുപണിയാണ് സോണിയാ ഗാന്ധി ലക്ഷ്യമിടുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അഴിച്ച് പണിയിൽ വിവിധ നേതാക്കള്‍ക്ക് കുരുക്ക് വീഴാനും സാധ്യത ഉണ്ട്.

കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് സോണിയയുടെ പുതിയ നീക്കം. സോണിയാ ഗാന്ധി അധ്യക്ഷയായ ശേഷം ആദ്യ തീരുമാനം നേതാക്കളുടെ പദവി എടുത്തുകളയുന്നതാണ്. ഒരാള്‍ക്ക് പാര്‍ട്ടിയില്‍ ഒരു പദവി മാത്രം മതിയെന്നാണ് സോണിയയുടെ നിലപാട്. പാര്‍ട്ടിയിലെ എല്ലാവര്‍ക്കും അധികാര സ്ഥാനത്തെത്താന്‍ അവസരം നല്‍കുന്നതാണ് പുതിയ പദ്ധതി.

പാര്‍ട്ടിയില്‍ ഒന്നിലധികം സ്ഥാനം ഉള്ളവര്‍ അധികവും സീനിയര്‍ നേതാക്കളാണ്. ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു പദവി, എന്നാണ് സോണിയ മുന്നോട്ട് വെച്ച ആശയം. ഗുലാം നബി ആസാദ്, നാനാ പടോലെ, നിതിന്‍ റൗട്ട്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ഒന്നിലധികം പദവികള്‍ നഷ്ടമാകും. ആസാദ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ഹരിയാനയുടെ ചുമതലയുള്ള നേതാവുമാണ്. സച്ചിന്‍ പൈലറ്റ് സംസ്ഥാന അധ്യക്ഷനും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമാണ്. കമല്‍നാഥും മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമാണ്. പടോളെ കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മഹാരാഷ്ട്ര പ്രചാരണ കമ്മിറ്റിയുടെ ഭാഗവുമാണ്. ഇവര്‍ക്കാണ് സ്ഥാനങ്ങള്‍ നഷ്ടമാകുക.

LEAVE A REPLY

Please enter your comment!
Please enter your name here