മനോഹര വിവാഹചിത്രം പങ്കുവച്ച് കേരളത്തിലെ ആദ്യ ​ഗേ ദമ്പതികൾ; പരിഹാസവുമായി സോഷ്യൽ മീഡിയ

0

കേരളത്തിലെ ആദ്യ ​ഗേ ദമ്പതികൾ വിവാഹചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ, സുപ്രീം കോടതി സ്വവർ​ഗ ലൈം​ഗികത കുറ്റകരമാക്കുന്ന സെക്ഷൻ 377 റദ്ദ് ചെയ്തിട്ടും ക്രിമിനലുകളോട് പെരുമാറുന്ന പോലെയാണ് ഒരു കൂട്ടം ആൾക്കാർ വിവാഹ ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്.

2018 ൽ വിവാഹിതരായ സോനുവും നികേഷും ഇപ്പോഴാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്, എന്നാൽ കേട്ടാലറക്കുന്ന അസഭ്യ വാക്കുകളുമായാണ് ഒരു കൂട്ടം മലയാളികൾ ഇരുവരെയും നേരിടുന്നത്.

ഇതാണോ നിന്റെ ഭാര്യ, വേറെ പെണ്ണ് കിട്ടുമല്ലോ അല്ലേ ? എന്ന് തുടങ്ങി സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന വാക്കുകളും ചിലർ എഴുതിവിട്ടു.

എന്തായാലും സ്വവർ​ഗാനുരാ​ഗമെന്നത് സംഭവിച്ച് പോകുന്നതാണെന്നും അതൊരു തിരഞ്ഞെടുപ്പ് അല്ലെന്നുമുള്ള നികേഷിന്റെ വാക്കുകൾ മലയാളികൾ മറന്നുകഴിഞ്ഞു.

ബിബിനസുകാരനായ നികേഷും , ബിപിഒ രം​ഗത്ത് ജോലി ചെയ്യുന്ന സോനുവും തങ്ങളുടെ സന്തോഷങ്ങളെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here