നാല് കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം !!!; ഇതാ ഒരു സ്പെഷ്യൽ ഓഫർ

0

നാല് കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം. കൊല്ലം ഗോപാല വാദ്ധ്യാര്‍ വെജിറ്റബിള്‍സിലാണ് ഈ കൗതുകകരമായ ഓഫർ ഒരുക്കിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ ഉള്ളിക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ആളുകളെ ആകര്‍ഷിക്കാനാണ് ഇത്തരമൊരു ഓഫർ നൽകുന്നതിനാണ് കടയുടമ പ്രകാശ് പറയുന്നത്.

300 രൂപയുടെ സാധനത്തിന് ഷര്‍ട്ട് സൗജന്യമായി നല്‍കിയാല്‍ നഷ്ടമല്ലേ എന്ന് ചോദിച്ചാൽ നഷ്ടം എന്ന് തന്നെയാണ് പ്രകാശിന്റെ ഉത്തരം. ഷർട്ട് മാത്രമല്ല ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി പ്രകാശ് നൽകാറുണ്ട്. ഇതിനു മുന്‍പ് ലോട്ടറിയും ഓഫറായി നല്‍കിയിരുന്നു. 10 പേര്‍ക്ക് ലോട്ടറിയടിക്കുകയും ചെയ്തു.
കടയിലെത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങുമ്പോൾ മനസ്സിന് കിട്ടുന്ന സന്തോഷമാണ് തന്റെ ലാഭമെന്നും പ്രകാശ് പറയുന്നു. ബാംഗ്ലൂരില്‍ നിന്ന് സുഹൃത്ത് വഴി എത്തിച്ച 50 ഷര്‍ട്ടുകളില്‍ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു. പദ്ധതികള്‍ അവസാനിച്ചിട്ടില്ലെന്ന് പ്രകാശ് വ്യക്തമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here