സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം

0

തിരുവനന്തപുരം(www.big14news.com): സംസ്ഥാന സ്കൂള്‍ കായിക മേള ഇന്ന് സമാപിക്കും. അവസാന ദിനമായ ഇന്ന് 27 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക.സ്കൂള്‍ കായിക മേള അവസാന ദിനത്തിലേക്ക് കടക്കുമ്ബോള്‍ 69 ഇനങ്ങളില്‍ നിന്നായി 169 പോയിന്‍റുമായി എറണാകുളം മുന്നിട്ട് നില്‍ക്കുന്നു. എറണാകുളത്തിന്‍റെ മെഡല്‍ പട്ടികയില്‍ ഇതുവരെ 22 സ്വര്‍ണവും 21 വെള്ളിയും 14 വെങ്കലവും ഉണ്ട്.രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 15 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 130 പോയിന്റാണുള്ളത്.