തെരുവ് നായയുടെ ആക്രമണം; ആറുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതര പരിക്ക്

0

തിരുവനന്തപുരം(www.big14news.com): തെരുവ് നായയുടെ ആക്രമണം തിരുവനന്തപുരത്ത് രൂക്ഷം . തെരുവ് നായയുടെ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ഗുരുതര പരുക്ക് ഏറ്റു . തിരുവനന്തപുരം ഉഴമലയ്ക്കലില്‍ വച്ചാണ് മുക്കോലക്കല്‍ മരങ്ങാട്ടൂ ഷിജു ഭവനില്‍ സൗമ്യഷിജു ദമ്ബതികളുടെ മകള്‍ ക്രിസ്റ്റീനയെ നായ ആക്രമിച്ചത് .

ശരീരമാസകലം കടിയേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിപ്പിക്കാനായി വീടിന്റെ വരാന്തയില്‍ കിടത്തിയശേഷം അമ്മ അകത്തേക്കു പോയ സമയത്താണ് കുട്ടി നായയുടെ ആക്രമണത്തിന് ഇരയായത്.

LEAVE A REPLY

Please enter your comment!
Please enter your name here