അതിക്രമങ്ങൾക്കെതിരെ കരുത്താർജ്ജിക്കണം: ഡെയ്സി ബാലസുബ്രമണ്യൻ

0

കാസർഗോഡ്: രാജ്യത്ത് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ കൂടിയിരിക്കുകയാണെന്നും ഏത് വിഷയങ്ങളിലും ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണെന്നും ഇതിനെതിരെ സ്ത്രീ സമൂഹം കരുത്താർജ്ജിക്കണമെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സമീതി അംഗം ഡെയ്സി ബാലസുബ്രമണ്യൻ പറഞ്ഞു.

“നിർത്തുക സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ” എന്ന മുദ്രവാക്യത്തിൽ നമുക്ക് പോരാടുക നമ്മുടെ രക്ഷക്ക് കാംപയിന്റെ ജില്ലാതല ഉദ്ഘാടനം കാസർകോട് ചന്ദ്രഗിരി ഹാളിൽ നിർവഹിക്കുകയായിരുന്നു അവർ ജനാതിപത്യ മുല്യങ്ങടെ പൂർണ്ണതയും സാമൂഹിക സമത്വവും നിലനിർത്താൻ കുടുംബത്തിന്റേയും സമൂഹത്തിന്റേയും നേർ പകുതിയായ സ്ത്രീകളേ എല്ലാ മേഖലകളിൽ നിന്നും അകറ്റുന്ന സമീപനങ്ങളിൽ നിന്നും മാറ്റം വരണമെന്നും അവർ പറഞ്ഞു ജില്ലാ പ്രസിഡണ്ട് ഖമറുൽ ഹസീന അധ്യക്ഷത വഹിച്ചു സ്ത്രീകളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ അഡ്വ: ശിബ്നു ഹാമിദ് ക്ലാസെടുത്തു എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എൻ.യു. അബ്ദുൽ സലാം, എൻ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറി നഫീസത്ത് ടീച്ചർ, കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് ആമിനത്ത് ഹസ്ന,
ഷാനിദ,നജ്മുന്നിസ സംസാരിച്ചു.
ഞായറാഴ്ച രാവിലെ നടന്ന ജില്ലാ പ്രതിനിധി സഭ സംസ്ഥാന ഖജാഞ്ചി മഞ്ചുഷാ മാവിലാടം ഉൽഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി സുഹ്റാബി കൊമേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു ഖമറുൽ ഹസീന പ്രസിഡന്റ് ഷാനിദ ഹാരിസ് സെക്രട്ടറി, നജ്മുന്നിസ ഖജാഞ്ചി ജുനൈദ വൈസ് പ്രസിഡന്റ്, ഫസീല സെക്രട്ടറി, മഞ്ചുഷ, ജമീല കെ.എ കമ്മിറ്റി അംഗങ്ങൾ സംസ്ഥാന ഖജാഞ്ചിയായ മഞ്ചുഷാ മാവിലാടത്തെയും, സംസ്ഥാന സെക്രട്ടറി സുഹ്റാബിയേയും, ഡെയ്സി ബാലസുബ്രമണ്യനേയും ജില്ലാ കമ്മിറ്റി ആദരിച്ചു.