നോട്ട് കംപ്ലീറ്റ് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിക്ക് പ്രധാനാധ്യാപകന്റെ മർദ്ദനം

0

കാഞ്ഞങ്ങാട്:പ്രധാനാധ്യാപകന്റെ മർദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കേരള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കോത്ത് മഹാകവി പി സ്‌മാരക സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഇട്ടമ്മലിലെ മോഹനന്റെ മകനുമായ വിഷ്‌ണുപ്രസാദി(14)നാണ് പ്രധാനാധ്യാപകന്റെ മർദ്ദനത്തില്‍ സാരമായി പരിക്കേറ്റത്.

കെമിസ്ട്രിയുടെ നോട്ട് എഴുതാത്തതിന് ചൊവ്വാഴ്ച വൈകിട്ട് സ്‌കൂളിലെ പ്രധാനാധ്യാപകൻ ഹമീദ്, വിഷ്‌ണു പ്രസാദിനെ  ക്ലാസില്‍ നിന്നും കഴുത്തിന് പിടിച്ച്‌ പുറത്തേക്ക് തള്ളുകയും ചെയ്തിരുന്നു. ക്ലാസ് വരാന്തയില്‍ അവശനായി വീണ വിഷ്‌ണുപ്രസാദിനെ സഹപാഠികള്‍ ക്ലാസ് റൂമിനകത്ത് കിടത്തി പരിചരിക്കുന്നതിനിടയില്‍ അധ്യാപകന്‍ വീണ്ടുമെത്തി വിഷ്‌ണുപ്രസാദിന്റെ തലക്കടിക്കുകയും ചെയ്‌തു . തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ബന്ധുക്കളെ വിളിച്ചു വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിഷ്‌ണുപ്രസാദ് ഇപ്പോള്‍ ആളുകളെ കാണുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഭയന്ന് വിറക്കുകയും ചെയ്യുകയാണ്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസെത്തി മൊഴിയെടുത്തു.