ഇന്ത്യന്‍ വിദ്യാര്‍ഥിനി സൗദിയില്‍ മരിച്ച നിലയില്‍; 14കാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

0

റിയാദ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ സൗദിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി എന്‍ ശ്രീനിവാസന്‍- ദേവി ദമ്ബതികളുടെ മകള്‍ ഹര്‍ഷ വര്‍ധിനിയെ (14) ആണ് ജുബൈലിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഹര്‍ഷ വര്‍ധിനി എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മകളുടെ മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതെ വന്നതോടെ വാതില്‍ പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. അയല്‍വാസിയുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

സംഭവം കണ്ട് ബോധം നഷ്ടപ്പെട്ട അമ്മ ദേവിയെ ആദ്യം ജുബൈല്‍ അല്‍മന ആശുപത്രിയിലും തുടര്‍ന്ന് ഖോബാറിലെ ആശുപത്രിയിലേക്കും മാറ്റി. വിദ്യാര്‍ഥിനിയുടെ മരണം സഹപാഠികളിലും അധ്യാപകരിലും നടുക്കമുളവാക്കിയിട്ടുണ്ട്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here