ക്ലാസ്സെടുക്കുന്നതിനിടെ അധ്യാപകന്റെ വീഡിയോ ചിത്രീകരിച്ച്‌ ട്രോളിയ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

0

അധ്യാപകന്‍ ക്ലാസെടുത്തു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ വീഡിയോ ചിത്രങ്ങളെടുത്തു വയ്ക്കുകയും പിന്നീട് ചലച്ചിത്ര ഡയലോഗുകളും ഗാനങ്ങളും കോര്‍ത്തിണക്കി ട്രോളുണ്ടാക്കുകയും ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കി. ശ്രീകണ്ഠാപുരം മേഖലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥികളെയാണ് പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ സ്‌കൂളില്‍ വിളിച്ചു വരുത്തി കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. നോട്ടുപുസ്തകത്തില്‍ ക്യാമറയുടെ ദ്വാരമുണ്ടാക്കി അധ്യാപകന്‍ ക്ലാസെടുക്കുമ്ബോള്‍ ഇവര്‍ ഷൂട്ടു ചെയ്യുകയായിരുന്നു. ഇതു പിന്നീട് എഡിറ്റ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. ഇതു ശ്രീകണ്ഠാപുരം മേഖലയിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാല്‍ വൈറലായതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here