സ്വന്തമായൊരു ദ്വീപ് വിലക്ക് വാങ്ങി; രാജ്യം വിട്ട നിത്യാനന്ദക്ക് സ്വന്തം രാജ്യം

0

ബെം​ഗളുരു; രാജ്യം വിട്ട വിവാദ സ്വാമി നിത്യാനന്ദയ്ക്ക് സ്വന്തം രാജ്യമെന്ന് കണ്ടെത്തൽ, കൈലാസം എന്ന് പേരായ സ്ഥലം സ്ഥിതി ചെയ്യുന്നത് ഇക്വഡോറിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.

നിത്യാനന്ദ ഒരു ദ്വീപ് തന്നെ വിലകൊടുത്ത് വാങ്ങിയെന്നാണ് വിവരം, ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യമെന്നാണ് നിത്യാനന്ദ ഇതിനെ വിശേഷിപ്പിയ്ക്കുന്നത്.

കൂടാതെ പ്രധാനമന്ത്രിയും , മന്ത്രി സഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക്കാണിതെന്നും നിത്യാനന്ദ തന്റെ വെബ്സൈറ്റിലൂടെ അവകാശപ്പെടുന്നുണ്ട്.

ബലാൽസം​ഗ കേസിൽ അറസ്റ്റ് ഉണ്ടാകുമെന്ന് വ്യക്തമായതോടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. 2 പെൺകുട്ടികലെ തട്ടിക്കൊണ്ട് പോയ് അന്യാമായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന കേസിലാണ് അന്വേഷണം ഇപ്പോൾ പോലീസ് നടത്തുന്നത്.

വെബ്സൈറ്റിൽ പറയുന്ന കൈലാസമെന്ന രാജ്യം യഥാർഥത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. തമിഴ്നാട് സ്വദേശിയായ നിത്യാനന്ദയുടെ യഥാർഥ പേര് രാജശേഖരനെന്നാണ്. ബെം​ഗളുരുവിൽ ആശ്രമം സ്ഥാപിച്ചതിൽ പിന്നെയാണ് തട്ടിപ്പുകളുടെ പരമ്പര തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here