ഉന്നാവിൽ കൂട്ടബലാൽസം​ഗത്തിന് ഇരയായ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ 1 മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണം; വനിതാ കമ്മീഷൻ അധ്യക്ഷ

0

ന്യൂഡൽഹി; ഉന്നാവിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ 1 മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് അഭിപ്രായവുമായി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മളിവാൾ.

കേന്ദ്ര സർക്കാരിനോടും ഉത്തർപ്രദേശ് സർക്കാരിനോടുമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബലാൽസം​ഗ കേസിന്റെ വിചാരണയ്ക്കായി കോടതിയിലേക്ക് പോകവെയാണ് പ്രതികൾ 23 കാരിയായ പെൺകുട്ടിയെ തീകൊളുത്തിയത്.

ന്യൂഡൽഹി സഫ്​ദർ‌ദജം​ഗ് ആശുപത്രിയിൽ ചിക്ത്സയിലിരിക്കെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here