മുസ്ലിം ഹൈസ്‌കൂളിന്റെ ക്ഷേമത്തിന് 1975 ബാച്ച് കൈകോര്‍ക്കുന്നു

0

തളങ്കര:തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ 1975 എസ്.എസ്.എല്‍.സി ബാച്ച് സഹപാഠികള്‍ തങ്ങള്‍ക്ക് അക്ഷരം പകര്‍ന്ന വിദ്യാലയത്തിന്റെ ക്ഷേമത്തിന് വേണ്ടി കൈകോര്‍ക്കുന്നു.പി.ടി.എയും ഒ.എസ്.എയുമായി സഹകരിച്ച് സ്‌കൂളിന്റെ ക്ഷേമത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസംതുടക്കം കുറിച്ചു. ആദ്യപടിയെന്ന നിലയില്‍ വിദ്യാര്‍ത്ഥികളില്‍ പ്രസംഗ പാടവം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളിന് പ്രസംഗപീഠം നല്‍കി. ബാച്ച് ജനറല്‍ സെക്രട്ടറി ടി.എ ഖാലിദ് പീഠം കൈമാറി.പ്രിന്‍സിപ്പല്‍മാരായ വി.വി ചന്ദ്രന്‍, മനോജ്, ഹെഡ്മിസ്ട്രസ് സി.വിനോദ, ടി.എ ഷാഫി, എം. ഹസൈന്‍, എം.എ അഹമ്മദ്, കെ.എ.എം ബഷീര്‍ വോളിബോള്‍, ബി.യു അബ്ദുല്ല, പി.എ സലാം, എന്‍.എ ഇബ്രാഹിം, യൂസഫ് ഹൈദര്‍, എം.എ ലത്തീഫ്, മൊയ്തീന്‍ അങ്കോല, പി.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ പട്‌ല, സി.ടി അബ്ദുല്‍ഖാദര്‍, ടി.എ ഉസ്മാന്‍ മാസ്റ്റര്‍, കെ.കെ സുലൈമാന്‍, പി.എം കബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here