തലപ്പാടി ടോൾ ബൂത്ത് പ്രശ്നത്തിന് പരിഹാരമായില്ല;മന്ത്രി യു ടി ഖാദറുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു

0

തലപ്പാടി(www.big14news.com):കർണാടക മന്ത്രി യു ടി ഖാദറിന്റെയും നളിൻ കട്ടീലിന്റെയും നേതൃത്വത്തിൽ മംഗളൂരു കളക്ടറേറ്റില്‍ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു.ഫെബ്രുവരി 25 כo തീയ്യതി നടത്തേണ്ടിയിരുന്ന ചർച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരുവിലെ സന്ദർശനാർത്ഥം മാറ്റി വെക്കുകയായിരുന്നു.

20170228-WA0097

ഇന്ന് നടന്ന ചർച്ച പരാജപ്പെടുകയും മാർച്ച് മൂന്നാം തീയ്യതി ബംഗളൂരുവിൽ കർണാടക ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനിക്കുകയും,മാർച്ച് 3 വരെ പഴയ ധാരണ തുടരാനും തീരുമാനമായി.

ചർച്ചയിൽ യു ഡി വൈ എഫ് പ്രതിനിധികളായ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വൊർക്കാടി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്,ഗോൾഡൻ അബ്ദുൽ റഹ്മാൻ,സൈഫുള്ള തങ്ങൾ,നാസർ മൊഗ്രാൽ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here