മാല മോഷണക്കേസിലെ പ്രതികള്‍ എട്ടു വര്‍ഷത്തിനുശേഷം പിടിയില്‍

0

കണ്ണൂര്‍: ( 29.11.2019) മാല പിടിച്ചുപറിക്കേസിലെ പ്രതികള്‍ എട്ടു വര്‍ഷത്തിനുശേഷം പിടിയിലായി. 2007ല്‍ മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് സമീപത്തുവെച്ച്‌ സ്ത്രീയുടെ കഴുത്തില്‍നിന്ന് ആറു പവന്‍ തൂക്കം വരുന്ന മാല തട്ടിപ്പറിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് മുങ്ങി നടക്കുകയായിരുന്ന രണ്ടുപേരെയാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്‌തത്‌ പള്ളിപ്രം സ്വദേശികളായ പി സിറാജ് (39), ഷംഷീര്‍ പി (43) എന്നിവരാണ് അറസ്റ്റിലായത്.2011ല്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ച ഇവര്‍ മുങ്ങി നടക്കുകയായിരുന്നു. കണ്ണപുരം എസ് ഐ ബിജു പ്രകാശിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ ബിജു പ്രകാശ്, എസ് ഐ പി ജെ, മഹേഷ് പി എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴിച്ച പുലര്‍ച്ചയോടെ കുഞ്ഞിപ്പള്ളിയില്‍വെച്ചാണ് ഇവരെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here