സാവിയോയെ നേരിട്ട് കണ്ട ആ ദിവസം….നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രൊ ചാൻസിലർ ഫൈസൽ ഖാൻ എഴുതുന്നു

0

ഇന്ന് ഞാൻ സാവിയോയെ കണ്ടു

കുറച്ചു ദിവസം മുൻപ് പ്രസ് ക്ലബിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെ ഒരു മധ്യവയസ്കനായ ഒരു വ്യക്തി എന്റെ കൈയിൽ ഒരു പുസ്തകം തന്നു ..’സാഫ് നെത്ത് ഫാനെയാ’ എന്ന പേരുള്ള അൻപതോളം താളുകൾ മാത്രമുള്ള ഒരു കൊച്ചു പുസ്തകം . നാളുകൾ കഴിഞ്ഞ് ഒരു യാത്രാവേളയിൽ ഞാൻ അത് മറിച്ചു നോക്കി .. അതൊരു ഓർമ്മക്കുറിപ്പായിരുന്നു . സെറിബ്രൽ പാൾസി എന്ന ജന്മനാരോഗമുള്ള സാവിയോ എന്ന കുട്ടി എഴുതിയ പുസ്തകമായിരുന്നു അത് .. ഓരോ താളുകളും മനസ്സിൽ വല്ലാതെ സ്പർശിച്ചു കൊണ്ടിരുന്നു .. സാവിയോ കുറച്ചു നാളുകളായി ഭക്ഷണം തീരെ കഴിക്കില്ലായിരുന്നു .സാവിയോയെ പല സോക്ടർമാരേയും കാണിച്ചു .. ഒന്നുമില്ല എന്ന് ഡോക്ടർമാർ പരിശോധിച്ചു പറയുമെങ്കിലും സാവിയോ ഭക്ഷണം കഴിക്കുന്നില്ലായിരുന്നു .. അവസാനം ചൈൽഡ്‌ സൈക്കോളജിസ്റ്റിന്റെ അടുക്കൽ കൊണ്ട് പോയി .ഇവിടെ നിന്ന് കാര്യം മനസ്സിലായി .. താൻ ഭക്ഷണം കഴിച്ചാൽ തടിവെക്കും ,പിന്നെഅമ്മ എന്നെ എടുക്കുമ്പോൾ വലിയ ഭാരം അനുഭവപ്പെടും .അമ്മക്കു അത് ബുദ്ധിമുട്ടാവും ,അതിനാലിണ് താൻ ആഹാരം കഴിക്കാത്തതെന്നാണ് സാവിയോടെ മറുപടി … ബസ്സിൽ യാത്ര ചെയ്തു ശർദ്ദിച്ചപ്പോൾ ബസ്സിൽ ഉള്ളവർ ഭുരിഭാഗവും അമ്മയെ കുറ്റപ്പെടുത്തി .. സുഖമില്ലാത്ത കുട്ടിയെ എന്തിനാന് ബസ്സിൽ യാത്ര ചെയ്യിപ്പിക്കുന്നതെന്നും ഓട്ടോയിലോ ടാക്സിയിലോ കൊണ്ട് പൊയ്ക്കൂടെ എന്ന് … അവർക്കറിയില്ലല്ലോ എന്റെ അമ്മയുടെ കൈയ്യിൽ അതിനുള്ള കാശ് ഇല്ലാ എന്നുള്ളത് …. അങ്ങനെ പോകുന്നു ഓരോ താളുകളും … പുസ്തകം വായിച്ചു തീർന്നപ്പോൾ എനിക്ക് സാവിയോയെ കാണണമെന്നു തോന്നി . സാധാരണ കുട്ടികളിൽ എത്ര പേർ കാണും അച്ഛനമ്മമാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നവർ ? അവർ എപ്പോഴെങ്കിലും കോമ്പ്രമൈസിനു സ്വമേധയാ തയ്യാറാകുമോ? ഞാൻ പുസ്തകത്തിലെ നമ്പറിൽ (9496769569) വിളിച്ചു.. തിരുവനന്തപുരത്ത് മണ്ണൻ തലയിലെ വാടക വീട്ടിലാണ് താമസം .. അങ്ങനെ ഇന്ന് വൈകുന്നേരം ഭാര്യയോടപ്പം ഞാൻ സാവിയോയെ വീട്ടിൽ പോയി…. നേരിൽ കാണുമ്പോൾ ചെറിയ നാണമൊക്കെ മുണ്ടെങ്കിലും അവൻ ഉത്തിരി സംസാരിച്ചു… ഈ പുസ്തകം വല്ല വിദേശ രാജ്യങ്ങളിലോ മറ്റോ ആണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ ലക്ഷോപലക്ഷം കോപ്പികൾ ഇറങ്ങുമായിരുന്നു … അതിന്റെ ഇംഗ്ലിഷ് പരിഭാഷ വായിച്ച് നമ്മൾ പറയുമായിരുന്നു woow… such an inspiring story………

LEAVE A REPLY

Please enter your comment!
Please enter your name here