കാരുണ്യ പദ്ധതിയുടെ കാലാവധി നീട്ടി ഉത്തരവിറക്കി

0

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന ഇൻഷുറന്‍സ് പദ്ധതി വന്നതിനെ തുടര്‍ന്ന് മരവിപ്പിച്ച കാരുണ്യ പദ്ധതിയുടെ രജിസ്ട്രേഷന്‍ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികിത്സയ്ക്ക് അര്‍ഹതയുള്ള ആരുടേയും സൗജന്യ ചികിത്സ മുടങ്ങില്ലെന്നും ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായും ആരോഗ്യമന്ത്രി കെ കൈ ശൈലജ ടീച്ചര്‍ പറഞ്ഞു.

കാരുണ്യ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ജൂണ്‍ 31 വരെയാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതോടെ ആശുപത്രിയില്‍ കിടത്തി ചികിത്സ തേടാത്ത നിര്‍ധന രോഗികളുടെ ചികിത്സ മുടങ്ങിയതോടെ കാരുണ്യ പദ്ധതിയുടെ രജിസ്ട്രേഷന്‍ 2020 മാര്‍ച്ച് 31 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here