കളി മാറി; വട്ടിയൂർക്കാവിൽ യുഡിഎഫ് പ്രതീക്ഷകൾ ഇങ്ങനെ

0

ഉപതിരഞ്ഞെടുപ്പിൽ ശ്കതമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ മണ്ഡലത്തിൽ സ്തനാർത്ഥിയാവുമെന്ന് കണക്ക് കൂട്ടിയ കുമ്മനം രാജശേഖരന് പകരം ബിജെപി ജില്ലാ പ്രസിഡണ്ട് എസ് സുരേഷിനെ ബിജെപി സ്തനാർഥിയാക്കിയതോടെ പോരാട്ടം ഒരൽപം തണുത്തു. എസ് സുരേഷിന് വിജയസാധ്യത കുറവാണെന്നതാണ് പോരാട്ടം തണുക്കാൻ കാരണമായത്.

മികച്ച സ്ഥാനാര്‍ത്ഥിയുടെ അഭാവവും നിര്‍ജ്ജീവമായ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും യുഡിഎഫിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. മണ്ഡലത്തിൽ കുമ്മനത്തെ ഒഴിവാക്കിയ നടപടിയില്‍ ഇടഞ്ഞ് നില്‍ക്കുകയാണ് ആര്‍എസ്എസ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കുമ്മനത്തിനായി ആര്‍എസ്എസ് സജീവമായി ഇടപെട്ടിരുന്നു. വാശിയേറിയ പ്രചരണമായിരുന്നു അന്ന് ആര്‍എസ്എസ് നടത്തിയത്. എന്നാൽ വട്ടിയൂർക്കാവിൽ കുമ്മനത്തെ തഴഞ്ഞതോടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇതുവരെ ഇടപെടാന്‍ ആര്‍എസ്എസ് തയ്യാറായിട്ടില്ല.

ബിജെപിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും ആര്‍എസ്എസിന്‍റെ പിന്‍മാറ്റവും ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.എന്നാല്‍ ബിജെപി വോട്ട് കുറഞ്ഞാല്‍ അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും അവരുടെ വ്യക്തിപ്രഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകള്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയേക്കില്ലെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ താമരയ്ക്ക് പോകേണ്ട വോട്ടുകള്‍ വ്യാപകമായി യുഡിഎഫിലെത്തുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. മാത്രമല്ല ഇക്കുറി എന്‍എസ്എസ് വോട്ടുകള്‍ യുഡിഎഫിനാണെന്ന നിലപാടാണ് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചിരുന്ന എന്‍എസ്എസ് വോട്ടുകളും കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നു. 40 ശതമാനാണ് വട്ടിയൂര്‍ക്കാവിലെ നായര്‍ പ്രാതിനിധ്യം.

LEAVE A REPLY

Please enter your comment!
Please enter your name here