ഇമാമിനെയും ഭാര്യയെയും പള്ളിക്ക് സമീപം വെട്ടിക്കൊന്നു

0

ഹരിയാനയിൽ പള്ളി ഇമാമിനെയും ഭാര്യയെയും അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. ഹരിയാനയിലെ സോനെപത് ജില്ലയിലാണ് സംഭവം. സോനെപതിലെ മാണിക് മജ്രിയിലെ പള്ളിയോട് ചേർന്നുള്ള മുറിയിൽ വെച്ചാണ് ഇമാമിനെയും ഭാര്യായെയും അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പാനിപട്ട് ജില്ലയിലെ മൊഹാലി ഗ്രാമത്തിൽ താമസിക്കുന്ന ഇർഫാൻ (36), ഭാര്യ യാസ്മിൻ ഏലിയാസ് മീന (25) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പ്രഭാത പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിയവരാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇമാമിനെ കാണാത്തതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ട വിവരം അറിയുന്നത്.

കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെങ്കിലും കഴിഞ്ഞ ദിവസം ദമ്പതിമാരെ പ്രദേശവാസികളായ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രദേശവാസി പൊലീസിനോടു പറഞ്ഞു. “ഇമാമിനും ഭാര്യക്കും ഗ്രാമത്തിലെ ആരുമായും മുന്‍വൈരാഗ്യം ഉണ്ടായിരുന്നില്ല. ഭൂമി തർക്കത്തെത്തുടർന്ന് ശനിയാഴ്ച വൈകുന്നേരം രണ്ട് സംഘങ്ങള്‍ തമ്മിൽ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇടപെട്ട ഇമാം പ്രശ്‌നം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതോടെ ഒരു സംഘം ഇമാമിന് നേരെ തിരിഞ്ഞു. തുടര്‍ന്ന് സംഘം ഇമാമിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here