ഇന്ത്യക്കാരായ യുവതിയും ഏഴു വയസ്സുകാരനായ മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു

0

വിജയവാഡ(www.big14news.com):ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയെയും മകനെയും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ജോലി കഴിഞ്ഞു തിരിച്ചെത്തിയ ഭര്‍ത്താവ് എച്ച്‌.ഹനുമന്ത റാവുവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.

ന്യൂജഴ്സിയിലെ വീട്ടിലാണ് ഭാര്യ എന്‍.ശശികലയുടെയും (40) ഏഴു വയസ്സുകാരനായ മകന്‍ അനീഷ് സായി എന്നിവരാണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ളവരാണിവര്‍.ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങള്‍.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി യു എസിലുള്ള ഹനുമന്തയും ശശികലയും സോഫ്റ്റ് വെയർ പ്രഫഷനലുകളാണ്. ഇപ്പോള്‍ വീട്ടിലിരുന്നാണ് ശശികല ജോലി ചെയ്യുന്നത്. അതേ സമയം, വംശീയ വിദ്വേഷമാണോ കൊലപാതകത്തിനു പിന്നിലുള്ളതെന്നു വ്യക്തമല്ല.

നേരത്തെ, കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്ല (32) വെടിയേറ്റു മരിച്ചിരുന്നു. സൗത്ത് കാരലൈനയില്‍ ഇന്ത്യന്‍ വംശജനും വ്യാപാരിയുമായ ഹര്‍ണിഷ് പട്ടേലും (43) വെടിയേറ്റു മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യു എസിലെ ഇന്ത്യന്‍ സമൂഹം ആശങ്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here