ഗിന്നസ് ബുക്കിൽ ഇടം നേടി ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ സെന്‍സര്‍ (ചിത്രങ്ങൾ കാണാം)

0

ഗിന്നസ് ബുക്കിൽ ഇടം നേടി ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ സെന്‍സര്‍. കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ കമ്പനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ സെന്‍സര്‍ വികസിപ്പിച്ചെടുത്തത്. ഒരു വിരലില്‍ പറ്റിപ്പിടിച്ച മണല്‍ത്തരിയോളം വലിപ്പം മാത്രമാണ് ഗിന്നസ് ബുക്കില്‍ കയറിയ 0.575 x 0.575 x 0.232 മില്ലി മീറ്റർ മാത്രം അളവുള്ള സെന്‍സറിനുള്ളത്. OV6948 ക്യാമറ സെന്‍സറിന്‍റെ പേര്.

 

ക്യാമറ സെൻസറിന് RGB ബയർ ചിപ്പ് ഉപയോഗിച്ച് 40,000 പിക്‌സൽ കളർ ഇമേജ് നൽകാൻ കഴിയുമെന്നാണ് ഒമ്നി വിഷന്‍റെ അവകാശവാദം. 1/36-ഇഞ്ച് ഒപ്റ്റിക്കൽ ഫോർമാറ്റും ലഭ്യമാണ്. സെക്കൻഡിൽ 30 ഫ്രയിം എന്ന കണക്കില്‍ 200X200 റെസല്യൂഷൻ വിഡിയോ ഇത് വഴി ഷൂട്ട് ചെയ്യാന്‍ സാധിക്കും. സെൻസറിന് 120-ഡിഗ്രി വൈഡ് ആംഗിൾ വ്യൂ ഷൂട്ട് ചെയ്യാനും 30 മില്ലി മീറ്റർ വരെ പരിധിയിലുള്ള ഡെപ്ത് നൽകാനും ശേഷിയുണ്ട്.മെഡിക്കല്‍ രംഗത്തെ ഉപയോഗത്തിന് വേണ്ടിയാണ് പ്രധാനമായും ഈ ക്യാമറ സെൻസർ വികസിപ്പിച്ചതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here