ഇടുക്കിയില്‍ വീടുകയറി ആക്രമിച്ച മരുമകനെ മുന്‍ ഭാര്യയുടെ മാതാപിതാക്കൾ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

0

ഇടുക്കിയിൽ വീടുകയറി ആക്രമിച്ച മരുമകനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ഇടുക്കി മമ്മട്ടിക്കാനത്ത്‌ ആണ് സംഭവം. എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി സ്വദേശി കൂട്ടുങ്കൽ ഷിബുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മുന്‍ ഭാര്യയുടെ മാതാപിതാക്കളായ മമ്മട്ടിക്കാനം മാരാർസിറ്റി കൈപ്പള്ളിൽ ശിവൻ, ജഗദമ്മ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ശിവൻറെ മകൾ ഷീജയും ഷിബുവും നേരത്തെ വിവാഹബന്ധം വേർപിരിഞ്ഞവരാണ്. ബന്ധം വേർപിരിഞ്ഞതോടെ ഇരു കുടുംബങ്ങളും കടുത്ത ശത്രുതയിൽ ആകുകയും, കഴിഞ്ഞ വർഷം ഷിബു സുഹൃത്തുക്കളുമായി എത്തി വീട് ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഷിബുവിനും ഷീജയ്ക്കും, ശിവനും, ജഗദമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

പ്രസ്തുത കേസിൽ ഇരുകൂട്ടരും ഏതാനും മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ഇന്നലെ രാവിലെ ഷിബു വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഷിബു ഷിബു ശിവനുമായും ജഗദമ്മയുമായും വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ഷിബു ഒളിപ്പിച്ചിരുന്ന വാക്കത്തി എടുത്ത് ഷിബു ഇരുവർക്കും നേരെ വീശുകയായിരുന്നു. ഷിബുവിന്റെ ആക്രമണത്തിൽ ചെറുത്ത് നിൽക്കുന്നതിൻറെ ഭാഗമായി വീട്ടിൽ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് ശിവൻ ഷിബുവിന്‍റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തലയ്ക്കടിയേറ്റ ഷിബു ഉടൻ മരണപ്പെടുകയായിരുന്നു. ചെറുത്ത് നിൽക്കുന്നതിൻറെ ഭാഗമായി വീട്ടിൽ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് ശിവൻ ഷിബുവിന്‍റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയേറ്റ് വീട്ടിനുള്ളിലെ ഹാളിൽ വീണ ഇയാൾ സ്ഥലത്ത് തന്നെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here