മുസഫര്‍പുര്‍ കലാപം: ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെയുള്ള കേസുകള്‍ എഴുതി തള്ളാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

0

മുസഫര്‍പുര്‍ കലാപത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെയുള്ള കേസുകള്‍ എഴുതിതള്ളാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഗീത് സോമിനെതിരെയുള്ള കേസുകളുടെ നിലവിലെ അവസ്ഥ തേടി നിയമമന്ത്രാലയം കത്തെഴുതി. 2003-2017 കാലയളവില്‍ ഏഴ് കേസുകളാണ് സംഗീത് സോമിനെതിരെ ചാര്‍ജ് ചെയ്തത്. 60 പേര്‍ കൊല്ലപ്പെട്ട 2013ലെ മുസഫര്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് സംഗീത് സോമിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതികളെ സമീപിച്ചേക്കാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് സംഗീത് സോമിന്‍റെ വാദം. പടിഞ്ഞാറന്‍ യുപിയിലെ സര്‍ധാന മണ്ഡലത്തിലെ എംഎല്‍എയാണ് സംഗീത് സോം.നേരത്തെ 2017ല്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസഫര്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട 100 കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here