പ്രതിഷേധ ചൂടൊഴിയാതെ ജെഎൻയു; വിവേകാനന്ദ പ്രതിമക്കും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനും പെയിന്‍റടിച്ചു

0

സമരചൂടൊഴിയാതെ ജെഎൻയു. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് മുഴുവന്‍ പെയിന്‍റടിച്ച വിദ്യാര്‍ഥികള്‍ സ്വാമി വിവേകാന്ദന്‍റെ പ്രതിമക്കും പെയിന്‍റ് പൂശിയാണ് പ്രതിഷേധിച്ചത്. അനാഛാദനം ചെയ്യാത്ത പ്രതിമക്കാണ് പെയിന്‍റ് പൂശിയത്. പ്രതിമയുടെ ചുവട്ടില്‍ പ്രകോപനപരമായ വാചകങ്ങളും എഴുതിവെച്ചിട്ടുണ്ട്. വിവേകാനന്ദന്‍റെ പ്രതിമയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി പ്രതിഷേധവുമായി രംഗത്തെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിജെപി നേതാവ് കപില്‍ ശര്‍മ എന്നിവര്‍ സംഭവത്തിനെതിരെ രംഗത്തെത്തി.

എന്നാൽ, ഫീസ് വര്‍ധന മുഴുവന്‍ പിന്‍വലിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിച്ച് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് പഴയ രീതിയിലാക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍ഖ് എന്‍ സായി ബാലാജി പറഞ്ഞു.അതേസമയം, വിവേകാനനന്ദന്‍റെ പ്രതിമയില്‍ പെയിന്‍റടിച്ചതിന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്കോ വിദ്യാര്‍ഥി യൂനിയനോ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here