പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതികേസ്; നിയമ ഭേദഗതിക്കെതിരെ വിഎസ് സുപ്രീം കോടതിയില്‍

0

പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതികേസ് അന്വേഷണത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന നിയമ ഭേദഗതിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്ത 17 ആം വകുപ്പിനെതിരെയായിരുന്നു ഹര്‍ജി. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നിന് സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടണമെന്ന, വിജിലന്‍സ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചത്.