അടിവയറ്റില്‍ വേദനയും ഭാരക്കൂടുതലും; യുവതിയുടെ വയറ്റില്‍ കണ്ടത് 4 കിലോ ഭാരമുള്ള മുഴ

0

അടിവയറ്റില്‍ വേദനയും ഭാരക്കൂടുതലും അനുഭവപ്പെട്ട് ചികിത്സ തേടിയ യുവതിയുടെ വയറ്റില്‍ കണ്ടത് 4 കിലോ ഭാരമുള്ള മുഴ. മാവേലിക്കര സ്വദേശിയായ 24-കാരിയുടെ വയറ്റിലാണ് ഡോക്ടര്‍മാര്‍ മുഴ കണ്ടെത്തിയത്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടറന്മാര്‍ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. ആശുപത്രിയിലെ ഡോക്ടറന്മാരായ സൂസൻ ശാമുവേൽ, രശ്മി, ജോണി ഗബ്രിയേൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്ര ക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. അടിവയറ്റിൽ ഭാരക്കൂടൂതലും വേദനയുമായാണ് യുവതി ആശൂപത്രിയിലെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here