ഭാര്യ പിതാവിന് സർപ്രൈസ് നല്കാൻ ശ്രമം; യുവാവിനെ ഭാര്യപിതാവ് മോഷ്ടാവെന്ന് കരുതി വെടിവച്ചു കൊന്നു

0

ഭാര്യപിതാവിന് സര്‍പ്രൈസ് നല്‍കാന്‍ അര്‍ദ്ധരാത്രി മതില്‍ചാടി എത്തിയ യുവാവിനെ ഭാര്യാപിതാവ് മോഷ്ടാവെന്ന് കരുതി വെടിവച്ചു കൊലപ്പെടുത്തി. ഫ്‌ളോറിഡയിലെ ഗള്‍ഫ് ബ്രീസിലാണു സംഭവം. നോര്‍വെയില്‍ നിന്നാണ് ക്രിസ്റ്റഫര്‍ ബെര്‍ഗന്‍ 34കാരനായ യുവാവ് ഭാര്യയുടെ പിതാവിന് പിറന്നാള്‍ ആശംസിക്കാന്‍ എത്തിയത്.

ചൊവ്വാഴ്ച രാത്രി 11.30ന് വീടിന്‍റെ പിന്നിലെ വാതിലില്‍ തട്ടുന്നതു കേട്ടാണ് ഭാര്യപിതാവ് റിച്ചഡ് ഉണര്‍ന്നത്. മോഷ്ടാക്കള്‍ ആയിരിക്കും എന്നു കരുതി കൈയില്‍ തോക്കും കരുതിയിരുന്നു.വീടിനോടു ചേര്‍ന്ന കുറ്റിക്കാട്ടില്‍ ആരോ പതുങ്ങി നില്‍ക്കുന്നതായി കണ്ടപ്പോള്‍ റിച്ചഡ് നിറയൊഴിക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ ക്രിസ്റ്റഫര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. വെടി കൊണ്ടതിന്റെ ശേഷമാണ് തനറെ 62-ാം പിറന്നാളിനു രാത്രി ആശംസ നേരാൻ വന്ന മകളുടെ ഭർത്താവാണെന്ന് റിച്ചാര്‍ഡ് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here