തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പ്; കെ ശ്രീകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി

0

വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്കെത്തിയതോടെ തിരുവനന്തപുരം കോർപ്പറേഷൻ വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. മേയർ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാർ ആണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. നേമം കൗൺസിലർ എം ആർ ഗോപൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും. നവംബര്‍ 12 നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.

LEAVE A REPLY

Please enter your comment!
Please enter your name here