തൊടുപുഴയിൽ മർദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരൻ ലൈംഗിക പീഡനത്തിനിരയായെന്ന് പൊലീസ്

0

തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂര മർദ്ദനത്തിനിരയാക്കി മരണത്തോട് മല്ലടിക്കുന്ന ഏഴ് വയസുകാരൻ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്. പ്രതി അരുൺ ആനന്ദ് തന്നെയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ പ്രകാരവും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇളയ കുട്ടിയെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് നിഗമനം. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം ക്രൂരമർദ്ദനമേറ്റ് തലയോട് പൊട്ടി മരണത്തോട് മല്ലടിക്കുന്ന ർഏഴ് വയസുകാരന് മസ്തിഷ്കമരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ർമാരുടെ സംഘം അറിയിച്ചു. കുട്ടിയുടെ ജീവൻ നിലനിർത്താൻ വെന്‍റിലേറ്റർ സഹായം തുടരുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. രാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചതായി പറഞ്ഞിരുന്നു. അതേസമയം കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കൽ സംഘത്തിന്‍റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here