ടിക് ടോക്കില്‍ വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ കൗമാരക്കാരന് ദാരുണാന്ത്യം

0

ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ കരീം ഷെയ്ഖ് എന്ന പതിനേഴുകാരന്‍ മരണപ്പെട്ടത്.ചൊവ്വാഴ്ച വളരെ അപകടരമായ വീഡിയോ ടിക് ടോക്കില്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത് . കരീം ഷെയ്ഖിനെ ഇലക്‌ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച്‌ സുഹൃത്തുക്കള്‍ മുറുക്കെ കെട്ടിയിരുന്നു.

ആ അവസ്ഥയില്‍ നിന്ന് രക്ഷപെടുന്നത് ചിത്രീകരിക്കാനാണ് പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ശ്രമിച്ചത്. എന്നാല്‍, വീഡിയോ ഷൂട്ട് ചെയ്യുന്നത് 10 മിനിറ്റോളം നീണ്ടപ്പോള്‍ ശ്വാസം മുട്ടി കരീം മരിക്കുകയായിരുന്നു. കരീം മരിച്ചെന്ന് മനസിലായതോടെ പേടിച്ച സുഹൃത്തുക്കള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

ഗ്രാമവാസികളാണ് കരീമിനെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. കരീമും സുഹൃത്തുക്കളും ടിക് ടോക്കില്‍ വളരെ സജീവമായിരുന്നുവെന്ന് പൊലീസ് പറ‌ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here