മാധ്യമപ്രവർത്തകനാണോ ? മദ്യപിച്ചിട്ടുണ്ടോ? ചോദ്യങ്ങളുന്നയിച്ചപ്പോൾ തട്ടിക്കയറി സെൻകുമാർ; ബഹളം; തർക്കം

0

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബഹളവും വാക്കുതര്‍ക്കവും. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് താങ്കള്‍ മദ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവര്‍ത്തകനാണോ എന്നെല്ലാം സെന്‍കുമാര്‍ തിരിച്ചുചോദിച്ചു. ഇതിനിടെ ഏതാനും പേര്‍ മാധ്യമ പ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ ബഹളം മൂത്തു. തുടര്‍ന്ന് മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ട് ബഹളം ശാന്തമാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here