വെള്ളാപ്പള്ളി തുടർച്ചയായി സെക്രട്ടറി ആവുന്നത് ക്രമക്കേടിലൂടെ ; എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു; ആഞ്ഞടിച്ച് ടി പി സെൻകുമാർ

0

എസ് എൻ ഡി പിയിൽ തുടർച്ചയായി വെള്ളാപ്പള്ളി സെക്രട്ടറി ആവുന്നത് ക്രമക്കേടിലൂടെയാണെന്ന് ആഞ്ഞടിച്ച് ടി പി സെൻകുമാർ. ആരെങ്കിലും എതിർത്താൽ അവരെ കള്ളക്കേസിൽ കുടുക്കുന്ന രീതിയാണ് വെള്ളാപ്പള്ളിക്ക്. ദരിദ്ര സമൂഹത്തെ പിഴിഞ്ഞാണ് വെള്ളാപ്പള്ളി കോടികൾ ഉണ്ടാക്കുന്നത്. ട്രസ്റ്റിന്റെ ശാഖകൾ പലതും വ്യജമാണ്‌. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയും കുടുംബവും മത്സരിക്കരുതെന്നും തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽകണമെന്നും ടി പി സെൻകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എ​സ്‌എ​ന്‍​ഡി​പി യോ​ഗ​ത്തി​ല്‍​നി​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​ണം​ത​ട്ടി.  1,600 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യ​തെ​ന്നും സെ​ന്‍​കു​മാ​ര്‍ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച്‌ ആ​ദാ​യ​നി​കു​തി, എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്, റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വാ​ര്‍‌​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സെ​ന്‍​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ള​ജ്, സ്കൂ​ള്‍ അ​ഡ്മി​ഷ​നും നി​യ​മ​ന​ത്തി​നും വാ​ങ്ങി​യ 1,600 കോ​ടി രൂ​പ കാ​ണാ​നി​ല്ല. മൈ​ക്രോ​ഫി​നാ​ന്‍​സി​ന് വാ​ങ്ങി​യ അ​ധി​ക​പ​ലി​ശ എ​വി​ടെ​പ്പോ​യെ​ന്നും സെ​ന്‍‌​കു​മാ​ര്‍ ചോ​ദി​ച്ചു. എ​സ്‌എ​ന്‍​ഡി​പി​യി​ല്‍ ജ​നാ​ധി​പ​ത്യം ഇ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി​യും കു​ടും​ബ​വും രാ​ജ​ഭ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here