ട്രെയിന്‍ യാത്രക്കിടെ ഉപദ്രവിക്കാന്‍ ശ്രമിച്ചു; മലയാളി യുവാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി

0

ബെംഗളൂരു: ട്രെയിന്‍ യാത്രക്കിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടി. കൊച്ചുവേളി-മൈസൂരു എക്സ്പ്രസിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ബെംഗളൂരു സ്വദേശിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവാണ് പിടിയിലായത്. യുവാവിനെ പിന്തുടർന്ന് പിടിച്ച യുവതി പൊലീസിന് കൈമാറുകയായിരുന്നു. ബംഗളൂരുവില്‍ മാർക്കറ്റിങ് എക്സിക്യൂട്ടീവായ 28കാരനാണ് പിടിയിലായത്. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ ബെംഗളൂരു കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here