ആദിവാസി സമരം ഒത്തുതീർപ്പാക്കണം;അഡ്വ.എ.ഗോവിന്ദൻ നായർ

0

കാഞ്ഞങ്ങാട്(www.big14news.com):പനത്തടി -മാവുങ്കാൽ കോട്ടക്കുന്ന് ആദിവാസികൾക്ക് വേണ്ടി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 22 ദിവസങ്ങളായി കോളനി നിവാസികൾ കളക്ടറേറ്റിനു മുന്നിൽ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എ.ഗോവിന്ദൻ നായർ ആവശ്യപ്പെട്ടു.

ഭരണകക്ഷിയിലെ പ്രമുഖ പാർട്ടി സെക്രട്ടറിയെ ഏകപക്ഷീയമായി ഊരുകൂട്ടം മൂപ്പനായി അടിച്ചേൽപ്പിച്ച നടപടി ആദിവാസി സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്. കോളനിക്കകത്ത് അതിക്രമിച്ച് കടന്ന് കമ്യൂണിറ്റി ഹാൾ കൈവശമാക്കി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മുൻ ഭരണ സമിതി കമ്യൂണിറ്റി ഹാളിനായി അനുവദിച്ച ഫണ്ട് അടിയന്തിരമായി ചിലവഴിക്കണമെന്നുള്ള കോളനിക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് ആദിവാസികൾക്ക് നീതി നടപ്പിലാക്കി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി സി സി ജനറൽ സെക്രട്ടറി ഗോവിന്ദൻ നായർ,പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്,യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി രാജേഷ് പള്ളിക്കര,നീലേശ്വരം മുൻ നഗരസഭാ കൗൺസിലർ ഇ.ഷജീർ തുടങ്ങിയവർ സമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമര പന്തൽ സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here