തിരുവനന്തപുരം ശ്രീകാര്യത്ത് ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

0

തിരുവനന്തപുരം:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് നടന്നു വരികയായിരുന്ന സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ കൊലപാതകത്തില്‍ കലാശിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനും കാര്യവാഹകുമായ രാജേഷാണ് ശ്രീകാര്യത്ത് വെച്ച് വെട്ടേറ്റ് മരിച്ചത്.

34 വയസ്സുകാരനായ രാജേഷിന്റെ ശരീരത്തില്‍ 40 ല്‍ ഏറെ വെട്ടുകളുള്ളതായാണ് ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍. വെട്ടേറ്റ ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും അവിടെവെച്ച് മരിക്കുകയായിരുന്നു.

മണികണ്ഠന്‍ എന്ന ആളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് വിവരം.ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് മണികണ്ഠന്‍.

ആര്‍എസ്എസ് കാര്യവാഹക് കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു. അതേസമയം കൊലപാതകവുമായി ബന്ധമില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരസ്പരം ഓഫീസ് ആക്രമിക്കുകയും കല്ലെറിയുകയുമായിരുന്നു ഇരു പാര്‍ട്ടിയിലെ പ്രവര്‍ത്തകരും.

LEAVE A REPLY

Please enter your comment!
Please enter your name here