സൂക്ഷിച്ചോളൂ; ചോദിക്കാൻ ട്രോൾ ഗ്രൂപ്പുകളുണ്ട്

0

 

ട്രോളുകൾ ഒഴിച്ച് നിർത്താൻ പറ്റാത്ത വിധം സോഷ്യൽ മീഡിയ ജീവിതത്തിൻറെ ഭാഗമായിരിക്കുന്നു. ഐസിയു, ട്രോള് റിപ്പബ്ലിക്ക്, ഡാങ്ക് മീംസ് മലയാളം എന്നിവ മലയാളിയുടെ പ്രിയപ്പെട്ട ട്രോൾ പ്ലാറ്റുഫോമുകളാണ്. ഇതോടൊപ്പം തന്നെ പ്രാദേശിക തലത്തിലും നിരവധി ട്രോള് പ്ലാറ്റുഫോമുകൾ നിലവിലുണ്ട്. കേരളത്തിൽ ഓരോ ജില്ലക്കും പ്രത്യേകം ട്രോൾ ഗ്രൂപ്പുകളുണ്ട്. ഒപ്പം ചില പ്രദേശങ്ങളും കൂട്ടായ്മകളും ആരാധകരും ട്രോൾ പ്ലാറ്റുഫോമുകൾ രൂപീകരിച്ച് സജീവമായി രംഗത്തുണ്ട്.
കാസർകോട് ജില്ലയിലെ പ്രശ്നങ്ങളും പരിഭവങ്ങളും കാസർകോടൻ നന്മകളും ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളും നിലവിലുണ്ട്. കൂട്ടത്തിൽ ഏറ്റവും അവസാനം രൂപീകരിക്കപ്പെട്ട് മുൻ നിരയിലേക്ക് കടന്ന് വന്ന് ശ്രദ്ധേയമായ ട്രോൾ സംരംഭമാണ് ട്രോൾ കാസർകോട് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ, നിരവധി ട്രോൾ ഗ്രൂപ്പുകൾ വാഴുന്ന സൈബർ ലോകത്ത് രൂപീകരിച്ച് നൂറ് ദിവസം പൂർത്തിയാവുമ്പോൾ തന്നെ നിരവധി ട്രോളുകളുമായി ഒന്നാം നിരയിലെത്താൻ സാധിച്ചത് ചില്ലറ കാര്യമല്ല.

ഒരു kasaragodan_climaxCredit:ജിഗ്ർ പാച്ചു

Posted by Troll Kasaragod on Saturday, April 7, 2018

കരിവാരിതേക്കുക എന്നതിലുപരി ട്രോളുകൾക്ക് പിന്നിൽ ഒരു ജില്ലയുടെ ശബ്ദമായി മാറുകയാണ് ട്രോൾ കാസർകോട്. മുപ്പത്തിനാലായിരത്തോളം വരുന്ന ഗ്രൂപ്പ് അംഗങ്ങളിലൂടെ ജില്ലയുടെ വികസന മുരടിപ്പിനെയും ജില്ലക്കെതിരായ അവഗണനയെയും ശുദ്ധഹാസ്യത്തിൽ ചാലിച്ച് പ്രതിരോധത്തിന്റെ വേലിക്കെട്ടുകൾ തീർക്കുകയാണ് ട്രോൾ കാസർകോട് .

വർഷങ്ങളായുള്ള മെഡിക്കൽ കോളേജ് പ്രശ്‌നവും കുടിവെള്ള പ്രശ്നവും വികസന പദ്ധതികളിൽ നിന്ന് കാസർകോടിനെ തഴയുന്നതും ഒരു മീമിൽ ഒതുക്കി ചെറിയ കാൻവാസിൽ വലിയൊരു ചിന്താ ജാലകം തീർക്കാൻ ട്രോളന്മാർക്ക് സാധിക്കുന്നുണ്ട്. ഒപ്പം, കാസർകോടിന് മാത്രം സ്വന്തമായ കൽത്തപ്പവും മഞ്ഞത്തണ്ണിയുമൊക്കെ ട്രോളുകളിൽ നിറഞ്ഞ് നിൽക്കുമ്പോഴും ഇവിടെയുള്ള മൊഞ്ചന്മാരെയും ഫായിസ ഭ്രമത്തേയും ട്രോളി സെൽഫ് ഗോളടിക്കാനും ഇവർ മുൻപന്തിയിലുണ്ട്. ഭാഷയുടെ പേരിലും മറ്റുമായി അനേകം അവഗണനകൾ ജില്ല നേരിടുമ്പോൾ കുറിക്ക് കൊള്ളുന്ന ട്രോളുകൾ ഉണ്ടാക്കി ജന ശ്രദ്ധ ആകർഷിക്കുന്നതിൽ ട്രോൾ കാസർകോട് കാസർകോടിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്.

കുട്ടിക്കാല നൊസ്റ്റു ടൂർ ആണോ പള്ളിക്കരബീച് നിർബന്ധ… ©Anurag ayamparaTroll Kasaragod

Posted by Troll Kasaragod on Saturday, April 7, 2018

ട്രോളുകൾ വരുന്ന അകൗണ്ടുകളുടെ കാര്യമാണ് അതിലും രസകരം, വ്യത്യസ്തമായ രസകരമായ നാമങ്ങൾ സ്വീകരിച്ച് മുഖമില്ലാത്ത പ്രൊഫൈലുകളാണ് ട്രോൾ ചെയ്യുന്നതിൽ മുൻപിൽ. യഥാർത്ഥ പ്രൊഫൈളുകളെക്കാൾ ജനകീയമാവുന്നത് ഇത്തരം ഫേക് അക്കൗണ്ടുകളാണെന്നും ഇവ ‘ഫേക് അകൗണ്ട്’ അല്ല മറിച്ച് തങ്ങളുടെ തൂലിക നാമം ആണെന്നുമാണ് ഇ പ്രൊഫയിലുകളുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ വാദം.

ശ്രദ്ധേയമായ മറ്റൊരു കാര്യം കാസർകോടൻ ട്രോൾ ഗ്രൂപ്പിലെ സജീവമായ മറ്റ് ജില്ലക്കാരുടെ സാന്നിധ്യമാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നിരവധി ആളുകൾ ട്രോൾ ഗ്രൂപ്പിൽ സജീവമാണ്. ജില്ലകളെ പരസ്പരം ട്രോളിയും മറ്റും സൗഹാർദ്ദപരമായ ഒരന്തരീക്ഷം ഇവർ മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്.

അവർ അങ്ങനെ മംഗലാപുരത്ത് വെച്ച് ഒന്നിക്കുകയാണ് സുഹൃത്തുക്കളെ…!!©ജിഗ്ർ പാച്ചുTroll KasaragodFollow us on instagram ; https://www.instagram.com/troll_kasaragod/

Posted by Troll Kasaragod on Thursday, April 5, 2018

LEAVE A REPLY

Please enter your comment!
Please enter your name here