സീരിയസായി​ വീണ്ടും ചോദിക്കുവാ,​ ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ? വിവാഹ ആലോചനയുമായെത്തിയ യുവതിക്ക് കേരള പോലീസ് നല്‍കിയ മറുപടി

0

ട്രോളുകളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന് നിരവധി ആരാധകരുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന് ഇടുന്ന ചില കമന്റുകള്‍ക്ക് മറുപടി നല്‍കാനും കേരള പൊലീസ് മറക്കാറില്ല. ഇപ്പോള്‍ അത്തരത്തില്‍ ഒരു യുവതിയുടെ കമന്റിന് അധികൃതര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘സീരിയസായി കുറേ വട്ടം ചോദിച്ചു,​ വീണ്ടും ചോദിക്കുന്നു,​ ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ?’എന്നാണ് യുവതി കമന്റിട്ടിരിക്കുന്നത്. വിവാഹ ആലോചനയുമായെത്തിയിരിക്കുന്ന പെണ്‍കുട്ടിക്ക് സലിം കുമാര്‍ അന്തംവിട്ടുനില്‍ക്കുന്ന ചിത്രമാണ് മറുപടിയായി ‘പൊലീസ് ട്രോളന്‍’ നല്‍കിയിരിക്കുന്നത്. കമന്റും ട്രോളും സമൂഹമാദ്ധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here