ട്രംപ്​ നികുതിയായി നല്‍കിയത്​ 38 മില്യണ്‍ ഡോളര്‍

0

വാഷിങ്ടണ്‍(www.big14news.com): അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് 2005ല്‍ നികുതിയായി നല്‍കിയത് 38 മില്യണ്‍ ഡോളര്‍. 150 മില്യണ്‍ ഡോളറാണ് ട്രംപിന്റെ വരുമാനം. മാധ്യമ പ്രവര്‍ത്തകയായ റേച്ചല്‍ മാഡോ ട്രംപിന്റെ നികുതിയെ കുറിച്ച്‌ തന്റെ പരിപാടിയില്‍ ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നത്.

കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ട്രംപിന്റെ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപ് ഇത് നിഷേധിച്ചിരുന്നു. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപും ഭാര്യ മെലാനിയയും 5.3 മില്യണ്‍ ഡോളര്‍ ഫെഡറല്‍ ആദായ നികുതിയായി നല്‍കിയിട്ടുണ്ട്.

31 മില്യണ്‍ ഡോളര്‍ ആള്‍ട്ടറേറ്റീവ് നികുതിയായും നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പിന് മുന്‍പ് നവംബര്‍ മാസത്തില്‍ 18 വര്‍ഷമായി ട്രംപ് നികുതി നല്‍കുന്നില്ലെന്ന ആരോപണം ന്യൂയോര്‍ക്ക് ടൈംസ് ഉയര്‍ത്തിയിരുന്നു. ഹിലരി ട്രംപുമായുള്ള സംവാദത്തില്‍ ഇൗ വിഷയം ഉന്നയിക്കുകയും അത് തന്റെ ബുദ്ധിയുടെ തെളിവാണെന്ന് ട്രംപിന്റെ മറുപടി നല്‍കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here