ലൈംഗികതയിലെ സ്ത്രീപുരുഷ സമത്വവും സമവാക്യങ്ങളും (video)

0

ലൈംഗീകതയിൽ പുരുഷനേക്കാൾ ഏറ്റവും കൂടുതൽ നിർവ്യതി പ്രാപിക്കുന്നത് സ്ത്രീകളാണ് (നിർവ്യതി കിട്ടിയ അല്ലെങ്കിൽ കിട്ടുന്ന ഭാഗ്യമുള്ളവർ മാത്രം). ആ ഭാഗ്യമുള്ളവരുടെ ഭർത്താക്കന്മാർ അല്ലെങ്കിൽ കാമുകന്മാർ സ്ത്രീയുടെ ശരീര ശാസ്ത്രം ശരിക്കുമറിഞ്ഞ് പ്രവർത്തിക്കുന്നവരാണ്.
എന്നാൽ ലൈംഗീകതയിൽ ഏറ്റവുമധികം അലസത കാണിക്കുന്നവരും സ്വാർത്ഥരും സ്ത്രീകൾ തന്നെയാണ്. സ്പർശന സുഖത്തിന്റെ അഗാധ സുഖ സമുദ്രത്തിൽ മയങ്ങുന്ന അവൾ പുരുഷന്റെ ഓരോ സ്പർശനവും ചുംബനവും കണ്ണുകളടച്ച് ആസ്വദിക്കുകയാണ് ചെയ്യുന്നത്.
അങ്ങനെ ചെയ്യുന്നത് തന്നെയാണ് അതിന്റെ ശാസ്ത്രവും. ഒരാൾ സ്പർശിക്കുമ്പോൾ സ്‌പർശനമേല്‌ക്കുന്നയാൾ അത് ആസ്വദിക്കുക മാത്രം ചെയ്യുമ്പോഴാണ് അതിന്റെ പരമാനന്ദ നിർവ്യതി അനുഭവിക്കുവാൻ സാധിക്കുകയുള്ളു.
ആ ലീലകളിൽ അവളുടെ ശീൽക്കാര ശബ്ദവും കൈകാലുകളുടെ വേലിയേറ്റ വേലിയിറക്ക ഭാവവും അവനിൽ അനുഭൂതി വരുത്തുകയും ചെയ്യും. അവസാനം അവളുടെ മിഴികൾ നർത്തകിമാരുടെ നയനങ്ങൾ പോലെ ഉരുണ്ട് മറിഞ്ഞ് അവസാനം രതിമൂർച്ഛയിലെത്തി പൂർണ്ണമായും കണ്ണുകൾ ഇറുക്കിയടച്ച് കിടക്കുമ്പോൾ അവളെ ത്രിപ്തിപ്പെടുത്തിയ പുരുഷന് ഒരു പ്രത്യേക മാനസിക ആനന്ദമാണ് കിട്ടുന്നത്. ആ പുരുഷനെ അവൾ കീർത്തിക്കുകയും മാറോട് ചേർക്കുകയും ചെയ്യും.
എന്നാൽ, ഈ വിഷയത്തിൽ എന്ത് കൊണ്ടാണ് സ്ത്രീകൾ സ്വാർത്ഥരെന്ന് ( ചിലരൊഴികെ) പറഞ്ഞതെന്ന് പറയാം.
എത്ര സ്ത്രീകളുണ്ട് പുരുഷന്റെ മേൽ ആധിപത്യം ( കിടപ്പറയിൽ) കാണിച്ച് അവർക്ക് സ്പർശന സുഖവും തലോടലും അവർ പറയാതെ തന്നെ ചെയ്യുന്നത്?
എത്ര സ്ത്രീകളുണ്ട് പുരുഷന്റെ പാദം മുതൽ നെറുക വരെ ചുംബനം കൊണ്ട് മൂടി അവരെ ആനന്ദ ലഹരിയിലേക്ക് തള്ളിവിടുന്നവർ ?
എത്ര സ്ത്രീകളുണ്ട് പുരുഷന്റെ സ്പർശന സുഖ ഭാഗങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് സ്പർശന നിർവ്യതി കൊടുക്കുന്നവർ?
എത്ര സ്ത്രീകൾ ഇങ്ങനെ ചിന്തിക്കാറുണ്ട്… എന്റെ പുരുഷൻ ഇന്ന് ആസ്വദിക്കട്ടെ – ഞാൻ പ്രവർത്തിക്കട്ടെ എന്ന് !
പുരുഷൻ മുൻകൈയെടുത്ത് ചെയ്‌താൽ മാത്രം ലഭിക്കുന്ന ഒന്നാണ് മിക്ക സ്ത്രീ പുരുഷ ബന്ധങ്ങളിലുമുള്ള ലൈംഗീകത. എന്നാൽ മിടുക്കികളായ സ്ത്രീകൾ ഇതിനിടയിൽ ഉണ്ട് എന്നതും, അങ്ങനെ മിടുക്കികളായ സ്ത്രീകളെ കിട്ടിയ ഭാഗ്യവാന്മാരായ പുരുഷന്മാർ കുറവാണെന്നതും ഒരു സത്യമാണ്.
എങ്ങനെ കൂട്ടിയും കിഴിച്ചും ഗുണിച്ചും നോക്കിയാലും ലൈംഗിക നിർവ്യതി വേണ്ടുവോളം ഏറ്റവും കൂടുതൽ ശരിക്കും ആസ്വദിക്കുന്നവർ സ്ത്രീകൾ തന്നെയാണ്. കാരണം പുരുഷന്റെ
ഓരോ സ്പർശനവും അവർക്ക് അത്രക്കധികം നിർവ്യതി നേടിക്കൊടുക്കുന്നുണ്ട്.
എന്നാൽ പുരുഷന്മാർക്കും കണ്ണടച്ച് കിടന്ന് ആ സ്പർശന സുഖം കിട്ടിയാൽ അവരും അത് ആസ്വദിക്കുക തന്നെ ചെയ്യും. അവിടെയാണ് ലൈംഗീക സമത്വം വരുന്നത്. എന്നാൽ സ്ത്രീകൾ ഈക്കാര്യം ചിന്തിച്ച്‌ ചെയ്യാറുണ്ടോ?
(എല്ലാവരും ഒരു പോലെയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല)
എന്നിരുന്നാലും പുരുഷന്മാർ പരാതി പറയുകയോ, സ്ത്രീയുടെ ലൈംഗീക ആവശ്യങ്ങളോട്‌ മുഖം തിരിച്ചിരിക്കാറുമില്ല. അതേ സമയം നിസ്സാര പരിഭവത്തിന്റെ പേരിൽ എത്രയോ സ്ത്രീകൾ ദിവസങ്ങളോളം തിരിഞ്ഞ്‌ കിടക്കാറുണ്ട്‌ എന്നത്‌ നിങ്ങൾ സ്ത്രീകൾക്ക്‌ നന്നായറിയാവുന്നതാണ്‌.
ഏത്‌ സാഹചര്യത്തിലും പുരുഷന്മാർ സ്ത്രീകളുടെ സുഖമാണ് മുന്നിൽ കാണുന്നത്. പുരുഷൻ എറെ പ്രതികരണം കിടപ്പറയിൽ സ്ത്രീയിൽ നിന്നാഗ്രഹിച്ചാലും
മിക്കപ്പോഴും സ്ത്രീകൾ നിശ്ചല കഥാപാത്രങ്ങളായി കിടക്കുകയാണ് ചെയ്യാറ്.
അതിന് പറയുന്നതോ – പഴഞ്ചൻ മുടന്തൻ കാരണവും. സ്ത്രീ മുൻകയ്യെടുത്താൽ അവൾക്ക് ഇതിൽ മുന്നേ പരിശീലനമുണ്ടോ എന്ന സംശയം ആണുങ്ങൾക്ക് വരുമോ എന്ന്. പണ്ടങ്ങനെ സംഭവിച്ചിരിക്കാം. എന്നാൽ ആണുങ്ങൾ അത്ര വിവരമില്ലാത്തവരാണെന്നുള്ള ചിന്ത സ്ത്രീകൾ കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വിവരവും വിദ്യാഭ്യാസവും ചിന്തകളിലും ഭാവങ്ങളിലും മാറ്റം വരുത്താത്തിടത്തോളം എവിടെയെങ്കിലും താഴപ്പിഴകൾ ഇങ്ങനെ സംഭവിച്ച് കൊണ്ടിരിക്കും.

ജിജോ പുത്തൻപുരയിൽ

21271233_10213513261563174_2061799033741725264_n

LEAVE A REPLY

Please enter your comment!
Please enter your name here