കനേഡിയന്‍ ഹോസ്പിറ്റല്‍ സമ്മര്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫ്രഷേഴ്‌സ് ദുബായ് ജേതാക്കളായി

0

ദുബായ്(www.big14news.com):  കനേഡിയന്‍ ഹോസ്പിറ്റല്‍ സമ്മര്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫ്രഷേഴ്‌സ് ദുബായ് ജേതാക്കളായി.  ടീം കണ്ണൂര്‍ ലെജന്റ്‌സാണ് രണ്ടാമതെത്തിയത്.  ആഗസ്ത് 12ന് അല്‍ തൗർ  ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് ടീമുകള്‍ കളിക്കളത്തിലിറങ്ങി. യു.എ.ഇ യിലുള്ള വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ക്ലബ്ബുകളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ലോകത്തെ വോളിബോള്‍ കളിക്കാരുടെ പ്രാഗത്ഭ്യവും, വൈദഗ്ദ്യവും ആഘോഷിക്കുന്നതിനായാണ് ആശുപത്രി ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയത്.  നാന്നൂറോളം പേര്‍ പങ്കെടുത്ത പരിപാടി വന്‍ വിജയമായിരുന്നു.  അന്നേ ദിവസം ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്ന പരിപാടിയും ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.