പൊലിമ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

0

കാസർഗോഡ്(www.big14news.com) : അതിർക്കുഴി ഗവൺമെൻറ് എൽ പി സ്കൂളിൽ പൊലിമ ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാഹി ന സലീം ക്യാമ്പ് ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്ത കുമാരി ഗണിത ലാബ് ഉദ്ഘാടനവും നിർവഹിച്ചു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ നിർമൽകുമാർ മാസ്റ്റർകുള്ള ഉപഹാരം കാസർഗോഡ് അസിസ്റ്റന്റ്‌ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ഫെർണാണ്ടസ് സമർപ്പിച്ചു. പിടിഎ പ്രസിഡണ്ട് ഗിരി അബൂബക്കർ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ പി കെ സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ പി എൻ സത്യൻ, എസ് എം സി ചെയർമാൻ പരമേശ്വരൻ നായർ, മദർ പിടിഎ പ്രസിഡണ്ട് ലതിക, ഹനീഫ് കാട്ടുകൊച്ചി, സുജനി കെ പി, സി എച്ച് വിജയൻ, ക്യാമ്പ് ഡയറക്ടർമാരായ കൃഷ്ണ കുമാർ പള്ളിയത്, നിർമൽ കുമാർ കാടകം, രാജേഷ് പാടി, സീമ കോളക്കോൽ, ഗിരീന്ദ്രൻ എസ്കെ, രാജേഷ് എസ്സം സാരിച്ചു