യുഎഇയില്‍ മയക്കുമരുന്ന് ഉപയോഗം ഇനി കൊടും കുറ്റമല്ല; ശിക്ഷയും കുറച്ചു

0

അന്തർദേശീയം(www.big14news.com): 1995ലെ നിയമത്തില്‍ മാറ്റം വരുത്തിയാണ് ശിക്ഷ പകുതിയാക്കി വെട്ടിക്കുറച്ചത്.യു.എ.ഇയില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ നാലില്‍ നിന്ന് രണ്ടു വര്‍ഷമായി കുറച്ചു. 1995ലെ നിയമത്തില്‍ മാറ്റം വരുത്തിയാണ് യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടത്.

കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് മയക്കുമരുന്നിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് പ്രോസിക്യൂട്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് നിയമത്തില്‍ മാറ്റം വരുത്തിയത്. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ ആദ്യമായി പിടിക്കപ്പെടുന്നവരെ ഇനി ജയിലിടക്കില്ല, ഇത്തരക്കാരെ പിഴ ഈടാക്കുകയോ സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെടുത്തുകയോ ചെയ്ത് പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍ക്കിനുള്ള ഇളവും നിയമം അനുശാസിക്കുന്നു.

10,000 ദിര്‍ഹമായിരിക്കും ഇവര്‍ക്ക് പരമാവധി പിഴ. ഒന്നിലധികം തവണ പിടിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ പിഴയും 10,000 ദിര്‍ഹമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെ അയാളുടെ കുടുംബം പോലീസിലോ പുനരധിവാസ കേന്ദ്രത്തിലോ എത്തിച്ചാല്‍ ഒരു ശിക്ഷയും വിധിക്കാതെ ശിക്ഷ ലഭ്യമാക്കും. പുനരധിവാസ കേന്ദ്രത്തില്‍ കഴിയേണ്ട കുറഞ്ഞ കാലയളവ് മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി കുറച്ചു.

നിയമത്തില്‍ പരാമര്‍ശിക്കാത്ത മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവെന്നത് പരമാവധി ഒരു വര്‍ഷമാക്കിയും കുറച്ചിട്ടുണ്ട്. പരിഷ്കരിച്ച നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച്‌ ഒരു മാസത്തിനു ശേഷം പ്രബാല്യത്തില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here