യു.എ.ഇ കുംബടാജെ പഞ്ചായത്ത് പ്രീമിയർ ലീഗ് സീസൺ-2; ഫസ്സാ ബ്ലാസ്റ്റർസ് ചാമ്പ്യന്മാരായി

0

അജ്മാൻ(www.big14news.com): യു.എ.ഇ കുംബടാജെ പഞ്ചായത്ത് പ്രീമിയർ ലീഗ് സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റിൽ സത്താർ മുക്കൂർ മാനേജറും ഹാഷിം ഓണറുമായിട്ടുള്ള ഫസ്സാ ബ്ലാസ്റ്റേർസ് ചാമ്പ്യന്മാരായി. അജ്മാൻ അംരിയ ഗ്രൗണ്ടിൽ നടന്ന കളിയിലെ ചാമ്പ്യന്മാർക്ക് ദുബൈ കെ.എം.സി.സി കാസർഗോട് മണ്ഡലം വൈസ്.പ്രസിഡണ്ട് അബ്ദുല്ല അലാബിയും റണ്ണറപ്പായ ഡ്രാഗൺ പോപ്പ് ടീമിന് കുംബടാജെ പഞ്ചായത്ത് യു.എ.ഇ കോർഡിനേഷൻ ജന.സെക്രട്ടറി ഷാഫി മാർപ്പനടുക്കവും ട്രോഫി നൽകി.മാൻ ഓഫ് ദീ സീരസ് സാദിഖ് ഗല്ലി,ബെസ്റ്റ് ബാട്സമാൻ ഷുഹൈബ് അന്നടുക്ക,ബെസ്റ്റ് ബൗളർ സുബൈർ ചെറൂണി,ബെസ്റ്റ് കീപ്പർ വൈ.നാസർ കുംബടാജെ തുടങ്ങിയവർക്ക് ദുബൈ കെ.എം.സി.സി കാസറഗോട് മണ്ഡലം വൈസ് പ്രസിഡണ്ട് എം.എസ് ഹമീദ് സമ്മാനം നൽകി. വിന്നറായ ടീമിനെ കെ.എം.സി.സി കുംബടാജെ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.