മൊവാസ് അർബൻ എനർജി ഡ്രിങ്ക്സ് പി പി എൽ6 താര ലേലം ഫെബ്രുവരി 24ന് ദുബായിൽ

0

ദുബായ്(www.big14news.com):മൊവാസ്‌ ദുബായിൽ സംഘടിപ്പിക്കുന്ന ആറാമത് അർബൻ എനർജി ഡ്രിങ്ക്സ് പുത്തൂർ പ്രീമിയർ ലീഗിന്റെ താര ലേലം ഫെബ്രുവരി 24ന് ദുബായിൽ നടക്കുമെന്ന് പി പി എൽ സി ഇ ഒ അഷ്‌റഫ് എ. എം. അറിയിച്ചു.

യു എ‌ എ യിലെ കായിക പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിനു പോർക്കളം ഒരുങ്ങുന്നതിന് മുന്നോടിയായിട്ടുള്ള താര ലേലത്തിനുള്ള പ്ലയേഴ്സ് രജിസ്ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കും.

മൊവാസിന്റെ പരിധിയിൽ പെടുന്ന പ്രദേശങ്ങളിലുള്ള കളിക്കാരെയാണ് ലേലത്തിൽ ഉൾപ്പെടുത്തുക.ദേശീയ അന്തർദ്ദേശീയ തലത്തിൽ പ്രശസ്തരായ ഫുട്ബോൾ താരങ്ങൾ അതിഥി താരങ്ങളായി അണിനിരക്കുന്ന പി പി എൽ 6ന് മികച്ച അണിയറയൊരുക്കങ്ങളാണ് സംഘാടകർ നടത്തിയിരിക്കുന്നതെന്ന് അഷ്‌റഫ് പ്രസ്താവനയിൽ പറഞ്ഞു.

ദുബായിലെ മികച്ച പ്രവാസ കായിക മേളകളിൽ ഒന്നായ പി പി എൽ 2017 മാർച്ച് 17നാണ് നടക്കുക.8 ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി അണി നിരക്കുന്ന മത്സരങ്ങൾ അരങ്ങേറുന്നത് ദുബായ് ബിൽവാ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ്. ഇതോടനുബന്ധിച്ച് നിരവധി മൽസരങ്ങളോട് കൂടിയുള്ള കുടുംബ സംഗമവും സംഘടിപ്പിക്കും.