ഇറാനെ ലക്ഷ്യമിട്ട് അമേരിക്കന്‍ യുദ്ധക്കപ്പൽ; വന്‍ യുദ്ധത്തിന് ഒരുക്കമെന്ന് സൂചന

0

ഇറാനെ നേരിടാന്‍ അമേരിക്ക കൂടുതല്‍ ശക്തമായ നടപടികളിലേക്ക്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ സൈനികമായി നീങ്ങാനും അമേരിക്ക ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇറാനെ ലക്ഷ്യമിട്ട് പുറപ്പെട്ടു. അമേരിക്കന്‍ സൈന്യത്തിനെതിരെ ഇറാന്‍ ആക്രമണം നടത്തുമെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

തൊട്ടുപിന്നാലെയാണ് അമേരിക്ക യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക് അയച്ചത്. ഇതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന് നേരെ എന്തെങ്കിലും പ്രകോപനം ഇറാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോര്‍ട്ടണ്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. ഇവിടെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ റോന്തു ചുറ്റുന്നുണ്ട്. ഒരുപക്ഷേ ഇറാന്‍ ചരക്കു കടത്ത് തടഞ്ഞാല്‍ സാഹചര്യം മാറിമറിയും.എന്നാൽ അമേരിക്ക ആക്രമണം നടത്തില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. എന്നാല്‍ എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് തീരുമാനമെന്നും ജോണ്‍ ബോള്‍ടണ്‍ സൂചിപ്പിച്ചു. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പലാണ് പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുന്നത്.യുദ്ധക്കപ്പലിന് പുറമെ ബോംബര്‍ ഫോഴ്‌സ് അംഗങ്ങളും യൂറോപ്പില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇതില്‍ കൃത്യമായ സന്ദേശം ഇറാന് നല്‍കുന്നുണ്ട്. അമേരിക്കന്‍ സൈനികര്‍ക്കെതിരെയോ സഖ്യകക്ഷികള്‍ക്കെതിരെയോ ആക്രമണം ഉണ്ടായാല്‍ ഇടപെടുമെന്നും ബോര്‍ട്ടണ്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here